
ഇവിടം ഒരുപാട് മിസ് ചെയ്യുന്നുണ്ട്.
ഇതളിന്റെ മുകളിലെ മൈക്രോയുടെ മുന്നിലെ ഈ ഇടമായിരുന്നു സെക്കന്റ് ഇയറിൽ കമ്പൈൻ സ്റ്റഡിക്ക് ഞങ്ങൾ ആദ്യമായി തിരഞ്ഞെടുത്തത്. സ്ഥലം കിട്ടുന്ന പോലെ ആണെങ്കിലും, ആ ഒരു സമയത്ത് ഏറ്റവും കൂടുതൽ ഇവിടെ ആയിരുന്നു ഇരുന്നിരുന്നത്. (മൈക്രോ പഠിക്കാൻ മൈക്രോയിൽ പോയിരുന്നു ഞങ്ങൾ).
‘ഇതളി’ന്റെ മരങ്ങളുടെ തണൽ എപ്പോഴും ഒരു ആശ്വാസം ആയിരുന്നു. വെയിലും മഴയും കടലാസ്സുപൂക്കളും ഒക്കെയുള്ള കുറേ ദിവസങ്ങൾ.
എന്നും മേലെ നിന്നും താഴെക്കൂടെ പോകുന്നവരെ, ഇതളിലേക്ക് വരുന്നവരെ, സെൻട്രൽ ഗാർഡനിലെ പൂക്കളെ, അങ്ങ് പോർട്ടിക്കോയിലേക്ക് വരെ നീളുന്ന നോട്ടങ്ങൾ കാഴ്ചകൾ ഒക്കെ അവിടെ മുകളിൽ നിന്നും കിട്ടുമായിരുന്നു.
അന്നായിരുന്നു ഈ പടം എടുത്തിരുന്നത് എങ്കിൽ മരങ്ങൾക്കിടയിലൂടെ കാണുന്ന ആ കൊറിഡോറിൽ ഞങ്ങൾ ഇരുന്ന് പഠിക്കുന്നതും കൂടെ ഉണ്ടായിരുന്നേനെ.
ഇപ്പോൾ സ്‌ട്രെസ് കൂടുന്നു. ഒറ്റയ്ക്ക് പഠിക്കുന്നു. ഞാൻ അവിടെയില്ല. ആ ഇടനാഴികളിൽ നിറഞ്ഞ ചിരിയും കരച്ചിലും കണ്ണീരും കിനാവുമെല്ലാം ഓർമകളായിരിക്കുന്നു.
വർഷങ്ങൾ പെയ്തിറങ്ങിയപ്പോൾ എല്ലാതരത്തിലും ഞാൻ മറുകരയിൽ എത്തിയിരിക്കുന്നു.
Write a comment ...